കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. ഉപയോഗിച്ച പിപിഇ കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ക്യാന്റീനു സമീപത്താണ് കിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോഗിച്ച പിപിഇ കിറ്റുകള്‍ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി എയര്‍പോര്‍ട്ട് ജിവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ചില യാത്രക്കാര്‍ക്ക് അടക്കം പിപിഇ കിറ്റുകള്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ ഉപയോഗിച്ച പിപിഇ കിറ്റുകളാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.
Story Highlights: Karipur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here