മലപ്പുറത്ത് പ്രതിയെ പിടികൂടാൻ പോയ പൊലീസിന് നേരെ ആക്രമണം

malappuram police attacked

മലപ്പുറം താനൂർ ചാപ്പപ്പടിയിൽ പൊലീസിന് നേരെ ആക്രമണം. സിഐ ഉൾപ്പെടെ ഉള്ള പൊലീസ് സംഘത്തെ ഒരു കൂട്ടം യുവാക്കൾ തടഞ്ഞുവച്ചു. ട്രോമ കെയർ വളണ്ടിയറെ ആക്രമിച്ച പ്രതികളെ പിടികൂടാൻ പോയ പൊലീസ് ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവച്ചത്.

താനൂരിൽ ട്രോമാ കെയർ പ്രവർത്തകന് നേരെ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണമുണ്ടായത്. താനൂർ പന്താരകടപ്പുറം സ്വാദേശി ജാബിറിന് നേരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണമുണ്ടായത്. ഇരുചക്ര വാഹനത്തിൽ എത്തിയ മൂന്ന് അംഗ സംഘം വടികൊണ്ട് അടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഇതിൽ ഒരാളെ പിടികൂടാനായാണ് സിഐ ഉൾപ്പെടെ ഉള്ള പൊലീസ് സംഘം താനൂർ ചാപ്പപ്പടിയിൽ എത്തിയത്. പ്രതിയെ പിടികൂടി ജീപ്പിൽ കയറ്റിയങ്കിലും പ്രദേശത്തെ അഞ്ചിൽ അധികം യുവാക്കൾ ചേർന്ന് പൊലീസ് ജീപ്പ് അക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Read Also: കരിപ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റേത് വിപുലമായ സമ്പർക്കപ്പട്ടിക; റൂട്ട് മാപ്പ് പുറത്ത്

പൊലീസ് ജീപ്പിന്റെ ചില്ല് കല്ല് കൊണ്ട് എറിഞ്ഞു തകർത്തിട്ടുണ്ട്. ട്രോമാകെയർ പ്രവർത്തകനെന്ന രീതിയിൽ പൊലീസിന് വിവരങ്ങൾ കൈമാറുന്ന ആളായി ജാബിർ പ്രവർത്തിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് വിവരം.

malappuram, attcak towards police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top