കരിപ്പൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റേത് വിപുലമായ സമ്പർക്കപ്പട്ടിക; റൂട്ട് മാപ്പ് പുറത്ത്

കരിപ്പൂർ വിമാനതാവളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ടെർമിനൽ മാനേജറുടെ റൂട്ട് മാപ്പ് പുറത്ത്. ജീവനക്കാരന്റേത് വിപുലമായ സമ്പർക്കപ്പട്ടികയാണ്. സ്രവ പരിശോധന നടത്തിയ ശേഷവും ഇയാൾ ആറു ദിവസം ജോലിക്കെത്തി.

ഏഴാം തീയതിയാണ് കരിപ്പൂർ വിമാനതാവളത്തിലെ ജീവനക്കാരന്റെ സ്രവ പരിശോധന നടത്തുന്നത്. കുതിരവട്ടം സ്വദേശിയായ ഇയാൾ കോഴിക്കോട് നഗരത്തിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചിരുന്നു. പതിനൊന്നാം തീയതി ബന്ധുവീട്ടിലും, പെരുവന്തുരുത്തി പാർക്കിലും എത്തി. എട്ടാം തീയതി മാത്രം മാവൂർ റോഡിലെ സൂപ്പർ മാർക്കറ്റ്, കുതിരവട്ടത്തെ പച്ചക്കറി കട, ബാങ്ക്, എടിഎം കൗണ്ടർ എന്നിവിടങ്ങളിലെത്തി.

read also: കരിപ്പൂർ വിമാനത്താവളം അടയ്ക്കില്ല; അണുവിമുക്തമാക്കും

ടെർമിനൽ മാനേജർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയർപോർട്ട് ഡയറക്ടർ ഉൾപ്പെടെ അമ്പതിലേറെ എയർപോർട്ട് ജീവനക്കാരോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു. അടുത്ത് സമ്പർക്കത്തിൽ വന്ന കൂടുതൽ പേരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശം നൽകും. ശനിയാഴ്ചയാണ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.

Story highlights- karipur air port

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top