മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. നട തുറക്കുന്ന ദിവസം പതിവ് പൂജകള്‍ ഉണ്ടായിരിക്കില്ല.

ജൂണ്‍ 15, മിഥുനം ഒന്നിന് പുലര്‍ച്ചെ നട തുറന്ന് നിര്‍മാല്യദര്‍ശനവും അഭിഷേകവും നടത്തും.തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമം നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് ഈ മാസപൂജ സമയത്തും ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കുകയില്ല. നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും മാത്രമാകും ഉണ്ടാവുക. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും.

Story Highlights: Sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top