പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക് മാത്രം; 27 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക് മാത്രം. 27 പേർ രോഗമുക്തി നേടുകയും ചെയ്തു. കൊവിഡ് സ്ഥിരീകരിച്ച് നിലവിൽ 152 പേരാണ് പാലക്കാട് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
read also: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതുവരെ എത്തിയത് 2ലക്ഷത്തിലധികം പേർ
ഒരിടവേളക്ക് ശേഷം പാലക്കാട് ജില്ലയിൽ നിന്ന് 27 പേർ കൊവിഡ് മുക്തരായി എന്നത് ആശ്വാസവാർത്തയാണ്. ഇന്ന് ആരോഗ്യപ്രവർക്കും സമ്പർക്കത്തിലൂടെയും രോഗബാധയുമില്ല. ദുബായിൽ നിന്നെത്തിയ ചാലിശ്ശേരി സ്വദേശിയാണ് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ. മുംബൈയിൽ നിന്ന് വന്നമൂന്ന് അമ്പലപ്പാറ സ്വദേശികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. സൗദിയിൽ നിന്ന് എത്തിയ കുമരംപുത്തൂർ സ്വദേശിക്കും ചെന്നൈയിൽ നിന്ന് മെയ് 30ന് എത്തിയ ചെത്തല്ലൂർ വെള്ളക്കുന്ന് സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.
story highlights- coronavirus, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here