വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതുവരെ എത്തിയത് 2ലക്ഷത്തിലധികം പേർ

വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇതുവരെ കേരളത്തിലേക്ക് എത്തിയത് രണ്ട് ലക്ഷത്തിൽ അധികം പേർ. 2,40,277 പേരാണ് സംസ്ഥാനത്തേക്ക് ഇതുവരെ എത്തിയത്. എയർപോർട്ട് വഴി 71,595 പേരും സീപോർട്ട് വഴി 1621 പേരും എത്തി. ചെക്ക് പോസ്റ്റ് വഴി എത്തിയത് 1,39,749 പേരാണ്. റെയിൽവേ വഴി 27,312 പേരും സംസ്ഥാനത്ത് എത്തി. മുഖ്യമന്ത്രി വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, സംസ്ഥാനത്ത് 54 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ 8 പേർക്കും, എറണാകുളം, തൃശൂർ ജില്ലകളിൽ 7 പേർക്ക് വീതവും, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ 6 പേർക്ക് വീതവും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 4 പേർക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളിൽ 3 പേർക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 2 പേർക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് 1340 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. 1,101 പേർ ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടി.
read also: കോഴിക്കോട് ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,767 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,40,744 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 2023 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
story highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here