പ്രളയത്തിൽ വീട് നഷ്ടമായ കവളപ്പാറയിലെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം; നടപടി ട്വന്റിഫോർ വാർത്താ പരമ്പരയെ തുടർന്ന്

10 lakhs compensation kavalappara

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മലപ്പുറം കവളപ്പാറയിലെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. ഭൂമി വാങ്ങുന്നതിന് 6 ലക്ഷം രൂപയും വീട് വെക്കുന്നതിന് 4 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം ഒന്നിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ‘മഴ മുറിവുകൾ’ എന്ന 24 വാർത്താ പരമ്പരയെ തുടന്നാണ് പുതിയ തീരുമാനം.

Read Also: മലപ്പുറം കവളപ്പാറയിലെ പുനരധിവാസം ഇപ്പോഴും അനിശ്ചിതത്വത്തില്‍

പ്രളയം ഏറെ നാശം വിതച്ച കവളപ്പാറയിലെ ദുരിതം മാസങ്ങളായി തുടരുകയാണ്. 10 മാസത്തോളം നീണ്ട ചർച്ചകളും പ്രഖ്യാപനങ്ങളും ഒടുവിൽ തീരുമാനത്തിലെത്തി. കിടക്കാനൊരു വീടിനായി കവളപ്പാറയിലെ കുടുംബങ്ങൾ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുക വരെയുണ്ടായി. പക്ഷേ< ഒന്നും ഉണ്ടായില്ല. ഒടുവിൽ ട്വൻ്റിഫോർ വാർത്താ പരമ്പര മഴ മുറിവുകൾ ഇവരുടെ ജീവിതം പുറത്തെത്തിച്ചതോടെ കാര്യങ്ങൾക്ക് നീക്കുപോക്കുണ്ടാവുകയാണ്.

പുതിയ ഭൂമി കണ്ടെത്തി വീട് നിർമ്മിച്ച് കൊടുക്കുക എന്നത് വെല്ലുവിളിയാണെന്ന കണക്കുകൂട്ടലാണ് 10 ലക്ഷം രൂപ തുകയായി നൽകാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. 2 മാസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം.

Story Highlights: 10 lakhs compensation for kavalappara familes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top