Advertisement

ഇന്ത്യൻ ടീമിലെ മികച്ച താരം ലോകേഷ് രാഹുലെന്ന് സ്റ്റീവൻ സ്മിത്ത്

June 15, 2020
Google News 3 minutes Read

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരം ലോകേഷ് രാഹുലെന്ന് ഓസീസ് സൂപ്പർ താരം സ്റ്റീവൻ സ്മിത്ത്. സൂപ്പർ താരം വിരാട് കോലിയെ മറികടന്നാണ് സ്മിത്ത് രാഹുലിൻ്റെ പേര് പറഞ്ഞിരിക്കുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടത്തിയ ചോദ്യോത്തര വേളയിലാണ് സ്മിത്ത് തൻ്റെ അഭിപ്രായം അറിയിച്ചത്. ലോകേഷ് രാഹുൽ മികച്ച ഒരു താരം ആണെന്നാണ് സ്മിത്ത് പറയുന്നത്. അതേ സമയം, കോലിയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാനുള്ള ചോദ്യത്തിന് ‘ഫ്രീക്ക്’ എന്നാണ് സ്മിത്തിൻ്റെ മറുപടി.

Read Also: കോലിയുമല്ല, സ്മിത്തുമല്ല; തന്റെ പ്രിയപ്പെട്ട താരം ലോകേഷ് രാഹുലെന്ന് ബ്രയാൻ ലാറ

നേരത്തെ വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും രാഹുലാണ് തൻ്റെ പ്രിയതാരം എന്ന് അറിയിച്ചിരുന്നു. “രാഹുൽ ക്ലാസ് കളിക്കാരനാണ്. അദ്ദേഹമാണ് എൻ്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റർ. അദ്ദേഹം ഒരു മികച്ച ബാറ്റ്സ്മാനാണ്. ടെസ്റ്റ് ടീമിൽ എന്തുകൊണ്ട് രാഹുൽ ഉൾപ്പെട്ടില്ലെന്ന് മനസ്സിലാവുന്നില്ല. അദ്ദേഹത്തിൻ്റെ ടെക്നിക്കും ബാറ്റ് ചെയ്യുന്ന രീതിയും കാണുമ്പോൾ ഏത് ഫോർമാറ്റിലും അദ്ദേഹത്തിന് തിളങ്ങാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. എല്ലാ ഫോർമാറ്റും കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. വിരാട് കോലിക്ക് ശേഷം ഇന്ത്യൻ ടീമിലെ രണ്ടാം സ്ഥാനക്കാരനാണ് രാഹുൽ.”- ലാറ പറഞ്ഞു.

Read Also: ലോകേഷ് രാഹുൽ 2.0; രാഹുൽ ദ്രാവിഡിന്റെ സംഭാവന

ലോകകകപ്പിനു ശേഷം സമാനതകളില്ലാത്ത പ്രകടനമാണ് രാഹുൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കളിച്ച ആറ് ഏകദിനങ്ങളിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും രാഹുലിൻ്റെ അക്കൗണ്ടിലുണ്ട്. 95നു മുകളിൽ പ്രഹരശേഷിയും രാഹുൽ കാത്തുസൂക്ഷിക്കുന്നു. ടി-20കളിൽ വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് രാഹുൽ. റാങ്കിംഗിൽ രണ്ടാം സ്ഥാനത്താണ് രാഹുൽ. 50നു മുകളിൽ ശരാശരിയും 140നു മുകളിൽ പ്രഹരശേഷിയും വിലക്കിനു ശേഷം ടി-20കളിൽ രാഹുലിനുണ്ട്. സ്ഥിരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു പരുക്കേറ്റതിനു ശേഷം കീപ്പിംഗ് ഗ്ലൗ അണിഞ്ഞ രാഹുൽ ഋഷഭിനെ മറികടന്ന് ആ സ്ഥാനം പിടിച്ചടക്കുകയും ചെയ്തു. നാലാം നമ്പറിൽ ബാറ്റ് ചെയ്ത രാഹുൽ ശിഖർ ധവാനു പരുക്കേറ്റ പശ്ചാത്തലത്തിൽ ഓപ്പണറായി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്നു.

Story Highlights: KL Rahul is the best indian batsman says steve smith

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here