സ്‌കൂളുകളിലെ ഓണ്‍ലൈന്‍ റെഗുലര്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും

online class

സ്‌കൂളുകളിലെ ഓണ്‍ലൈന്‍ റെഗുലര്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് കാണാനുള്ള സൗകര്യം ഒരുക്കിയശേഷമാണ് ഇന്ന് മുതല്‍ റെഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്നത്. ട്രയിലിന്റെ അടിസ്ഥാനത്തില്‍ ക്ലാസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമുണ്ടെന്ന് ഉറപ്പാക്കിയശേഷമാണ് ക്ലാസുകള്‍ തുടങ്ങാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിത്. ഫെയ്‌സ്ബുക്കിലൂടെ ലൈവായി ക്ലാസുകള്‍ നല്‍കും. യൂട്യൂബ് വഴിയും സംപ്രേഷണമുണ്ടാകും. ക്ലാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമത്തിലാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള ക്ലാസുകളും തുടങ്ങും.

Story Highlights: Online regular classes start today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top