Advertisement

‘സ്വാഭാവിക മരണമല്ലെന്ന് പൊലീസ് സർജൻ പറഞ്ഞിരുന്നു’; നവവധു മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ്

June 15, 2020
Google News 1 minute Read
peringottukara death father response

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ശ്രുതിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍. ഇത് കൊലപാതകാണെന്നുള്ള തെളിവുകൾ ഉണ്ടെന്ന് അന്ന് തന്നെ പൊലീസ് സർജൻ പറഞ്ഞിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ സ്ഥലത്ത് സ്വകാര്യ ഫൈനാൻസിംഗ് നടത്തുന്ന വ്യക്തിക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായത്. മരണം നടന്നതിനു 38ആം ദിവസം അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ ജിനീഷ് ആണ് ഇക്കാര്യം പറയുന്നത്. മകൾ കുഴഞ്ഞു വീണ് മരണപ്പെട്ടതല്ലെന്നും കഴുത്തിലുണ്ടായ സമ്മർദ്ദമാണ് മരണകാരണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സർജനെ എത്രയും വേഗം പോയി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിൽ പോയി മനു ജോൺ എന്ന പൊലീസ് സർജനെ കണ്ടു. അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തന്നപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. മനു ജോൺ പറഞ്ഞത്, മകൾ കുഴഞ്ഞു വീണതല്ല എന്നായിരുന്നു. കഴുത്തിന് ശക്തമായ മർദ്ദനമേറ്റതാണ് മരണ കാരണമായത്. രണ്ട് കാരണങ്ങൾ അദ്ദേഹം ഇതിൻ്റെ കാര്യത്തിൽ പറഞ്ഞു. ശ്രുതിയെ മുന്നിൽ നിന്ന് ആരും തള്ളിയിട്ടില്ല. അങ്ങനെയെങ്കിൽ ശാസ്ത്രീയമായ ചില തെളിവുകൾ കിട്ടിയേണെ. രണ്ടാമതായി, ശക്തനായ ഒരു കൊലയാളി ഇതിലുണ്ടോ എന്ന് സംശയിക്കണം. സാരിയോ ഷാളോ കയറോ പോലെ എന്തോ ഒരു വസ്തു ഉപയോഗിച്ചാണ് പിന്നിൽ നിന്ന് വലിച്ചതാണ്. കെട്ടിത്തൂക്കിയതാണെങ്കിൽ അത് അഴിച്ചിട്ടുണ്ടാവും. അതിനുള്ള തെളിവുകൾ ശരീരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.”- സുബ്രഹ്മണ്യൻ പറഞ്ഞു.

Read Also: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ നവവധു മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍

അരുണുമായുള്ള പ്രണയ ബന്ധം അറിഞ്ഞയുടൻ വിളിച്ച് അന്വേഷിച്ചിരുന്നു. ഇപ്പോൾ വിവാഹം കഴിക്കാൻ പറ്റിയ സ്ഥിതിയല്ലെന്നും മകളെ പറഞ്ഞ് മനസ്സിലാക്കി മറ്റൊരു വിവാഹത്തിനു സമ്മതിപ്പിക്കണമെന്നാണ് അരുൺ പറഞ്ഞത്. തുടർന്ന് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിച്ച് നിശ്ചയം നടത്തി. ഇതറിഞ്ഞ അരുൺ വീണ്ടും ഇടപെട്ടു. ഇതോടെ നിശ്ചയം നടത്തിയ ബന്ധം നഷ്ടപരിഹാരം നൽകി ഒഴിവാക്കി. മകൾ മറ്റൊരു വിവാഹം കഴിച്ചാൽ അരുൺ ഭീഷണിപ്പെടുത്തിയിരുന്നു.

അരുണിൻ്റെ അച്ഛനും ജ്യേഷ്ഠനും ആറു മാസം മുൻപ് വീട്ടിലേക്ക് വന്നിരുന്നു. അന്ന് അവർ സ്ത്രീധനം ആവശ്യപ്പെട്ടില്ല. വിവാഹനിശ്ചയം കഴിഞ്ഞ് അരുൺ മകളോട്, കുടുംബത്തിൻ്റെ നിലവാരം അനുസരിച്ച് തനിക്ക് 150 പവൻ സ്വർണ്ണം എങ്കിലും കിട്ടുമായിരുന്നു എന്ന് പറയുമായിരുന്നു. അതുകൊണ്ട് 50 പവനെങ്കിലും തരില്ലേ? എന്നും ഇടക്കിടെ ചോദിക്കുമായിരുന്നു. 40 പവനു മുകളിൽ കൊടുക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. 50 കൊടുക്കാനായില്ല.

മകൾ മരണാസന്നയായി കിടന്നപ്പോൾ ആശുപത്രിയിൽ അരുണോ അരുണിൻ്റെ കുടുംബം ആരും ഉണ്ടായിരുന്നില്ല. അവിടെ സ്വകാര്യ ഫൈനാൻസിംഗ് നടത്തുന്ന ഒരു വ്യക്തി സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ വെച്ച ബോർഡ് നശിപ്പിച്ച് അതിൻ്റെ വീഡിയോ ഫോണിലേക്ക് അയച്ചു നൽകിയിരുന്നു. പൊലീസിനെയും ബന്ധുക്കളെയുമൊക്കെ പലപ്പോഴും ഇയാൾ അവഹേളിച്ചിരുന്നു. ഈ അന്വേഷണം എവിടെയും എത്തിക്കില്ലെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞതു വഴി അരുണുമായുള്ള എൻ്റെ ബന്ധം വഷളായി.

പൊലീസ് അന്വേഷണത്തിൽ അലംഭാവം കാണിച്ചു. തെളിവുകൾ ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഈ അന്വേഷണത്തിൽ കൈകടത്തിയിട്ടുണ്ട്. അദ്ദേഹവും ഈ അന്വേഷണത്തെ എവിടെയും എത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു എന്നും അദ്ദേഹം പറയുന്നു.

Story Highlights: peringottukara death father response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here