കൊലക്കേസ് പ്രതി പരോളിലിറങ്ങി മകളുടെ വിവാഹത്തിൽ പങ്കെടുത്തോ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സന്ദീപ് വാര്യർ

ക്ലിഫ് ഹൗസിൽ നടന്ന മകളുടെ വിവാഹത്തിൽ കൊലക്കേസ് പ്രതി പങ്കെടുത്തോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. വിവാഹ ചടങ്ങില്‍ പങ്കെടുത്തത് കൊലക്കേസിൽ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ എന്നാണ് സന്ദീപ് വാര്യർ ഉന്നയിക്കുന്ന ചോദ്യം. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യർ ആരോപണം ഉന്നയിച്ചത്.
read also: പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി
തൃശ്ശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ആണോ ക്ലിഫ് ഹൗസില്‍ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്തതെന്ന് ചിത്രം പങ്കുവച്ചാണ് സന്ദീപ് വാര്യര്‍ സംശയം ഉന്നയിച്ചിരിക്കുന്നത്.
സന്ദീപ് വാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത് നിലവിൽ കൊലക്കേസ് പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്?
തൃശ്ശൂരിൽ ആർഎസ്എസ് പ്രവർത്തകൻ ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസിൽ നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംബന്ധിച്ചുവോ?
കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാൽ മതി.
story highlights-sandeep g varier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here