Advertisement

കൊലക്കേസ് പ്രതിയെ മനുഷ്യസ്‌നേഹിയായി ചിത്രീകരിക്കുന്നത് സഹതാപകരം: കെ കെ രമ

June 15, 2020
Google News 3 minutes Read
k k rama

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ലഭിച്ച പ്രതിയെ മരണശേഷം ‘കരുതലുള്ളൊരു മനുഷ്യ സ്‌നേഹി’യായിയായി സ്ഥാപിക്കാനുള്ള ശ്രമം ദയനീയമാണെന്ന് ടി പി രമ. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും ഇതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിരപരാധിയായി ചിത്രീകരിക്കാനുള്ള ശ്രമത്തെയും തെളിവ് സഹിതം കെ കെ രമ എതിർക്കുന്നു. പി കെ കുഞ്ഞനന്തന്റെ ഫോൺ കോൾ ലിസ്റ്റ് അടക്കമാണ് കെകെ രമയുടെ പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയൻ കുഞ്ഞനന്തന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് കെ കെ രമയുടെ പ്രതികരണം.

കുറിപ്പ് വായിക്കാം,

കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും പാർട്ടി ചാനലും പത്രവും സൈബർ സംഘവും വരെ ഒരുമിച്ചു നയിക്കുന്ന ദയനീയക്കാഴ്ച്ച കേരളം കാണുകയാണ്. ബഹുമാനപ്പെട്ട നീതിപീഠം ഒരു കൊലക്കേസിൽ ജീവപര്യന്തം തടവറ വിധിച്ചൊരു കുറ്റവാളിയെ ‘കരുതലുള്ളൊരു മനുഷ്യസ്‌നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള ഈ കഠിനാധ്വാനം സഹതാപമുണർത്തുന്നു. കുഞ്ഞനന്തനോടുള്ള ഈ കടപ്പാട് മുഖ്യമന്ത്രിയുടേയും പാർട്ടി നേതൃത്വത്തിൻറെയും ബാധ്യതയാണെന്ന് ടിപി വധത്തിൻറെ ഉള്ളുകള്ളികളറിയുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

Read Also: അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി

ഏതോ ‘കള്ളമൊഴി’ കേട്ട് കോടതി ഒരാളെ കൊലക്കേസിലെ ഗൂഢാലോചനയിൽ ജീവപര്യന്തം ശിക്ഷിച്ചുകളഞ്ഞുവെന്ന കള്ളപ്രചരണം കഴിഞ്ഞെങ്കിൽ ഇനി ടിപി വധക്കേസിലെ വിധിന്യായം ഒന്നു വായിച്ചുനോക്കാം. വിശദവായനയ്ക്ക് നേരമില്ലെങ്കിൽ വിധിന്യായത്തിലെ ഈ ഫോൺവിളിപട്ടികയൊന്ന് കാണാം. കുഞ്ഞനന്തനെന്ന ‘മനുഷ്യസ്‌നേഹി’ സഖാവ് ടിപിയെ വെട്ടിനുറുക്കിയ ക്വട്ടേഷൻ സംഘാംഗവും ഒന്നാം പ്രതിയുമായ അനൂപുമായി ടിപി വധത്തിന് മുൻപ് തൻറെ ഫോണിൽ നിന്ന് വിളിച്ചു സംസാരിച്ചത് ഏഴു തവണയാണ്! കുഞ്ഞനന്തനിൽ മുഖ്യമന്ത്രി കണ്ട ‘കരുതൽ’ എന്താണെന്ന് മനസ്സിലായല്ലോ!!!

k k rama, kunjanandan, t p chandrasekharan murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here