വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളുമുണ്ടോ ? കെഎസ്ഇബി ചെയർമാൻ നിങ്ങൾക്ക് ഉത്തരം നൽകും ട്വന്റിഫോറിലൂടെ

വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികളും സംശയങ്ങളുമുണ്ടോ ? കെഎസ്ഇബി ചെയർമാനുമായി ബന്ധപ്പെടാൻ ട്വന്റിഫോർ അവസരമൊരുക്കുന്നു. ട്വന്റിഫോർ ഒരുക്കുന്ന ‘ഷോക്കടിപ്പിക്കുന്നോ ബിൽ’ എന്ന പരിപാടിയിൽ പ്രേക്ഷകർക്ക് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ളയുമായി സംസാരിക്കാം. ഇന്ന് ഉച്ചയ്ക്ക് 3.30 മുതൽ 0484 2830510 എന്ന നമ്പറിൽ വിളിക്കാം.
വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഇതുവരെ ലഭിച്ചിരിക്കുന്നത് ഒരു ലക്ഷം പരാതികളാണ്. ഇതിൽ 5 ശതമാനത്തോളമേ പരിഹരിക്കേണ്ടതായുളളൂ. ശേഷിക്കുന്ന പരാതിക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായെന്നും എൻഎസ് പിള്ള ട്വന്റിഫോറിനോട് പറഞ്ഞു.
സ്മാർട്ട് മീറ്റർ വെയ്ക്കാൻ കെഎസ്ഇബി തയാറാണെന്ന് എൻഎസ് പിള്ള പറഞ്ഞു. പ്രീ പെയ്ഡ് മീറ്റർ സംവിധാനത്തിനും തയാറാണ്. സ്മാർട്ട് മീറ്ററിന്റെ ഉയർന്ന വിലയും മീറ്റർ റീഡേഴ്‌സിന്റെ തൊഴിൽ നഷ്ടവുമാണ് പുതിയ നടപടിയിലേക്ക് കടക്കുന്നതിന് തടസമായി നിൽക്കുന്നത്. പ്രതിമാസ റീഡിംഗ് ബോർഡിന് നഷ്ടമാണെന്നും അേേദ്ദഹം കൂട്ടിച്ചേർത്തു.
കെഎസ്ഇബിയുടെ പരിഷക്കരിച്ച ബിൽ 4 മാസത്തിനകം നിലവിൽ വരുമെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള. മലയാളത്തിൽ ബിൽ വിശദാംശം മനസിലാക്കാനാവുമെന്നും എൻ എസ് പിളള ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights- 24 number, electricity bill issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here