സുശാന്തിന്റെ മരണം: സുഹൃത്ത് റിയയെ അടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളെ ചോദ്യം ചെയ്യും

bollywood stars may be questioned sushanth singh rajput

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെ പൊലീസ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. സുശാന്തിന്റെ സുഹൃത്ത് റിയാ ചക്രവർത്തിയേയും അന്വേഷണസംഖം ചോദ്യം ചെയ്യും.

സുശാന്തിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി നിർണായകമാണ്. കടുത്ത വിഷാദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സുശാന്ത് ഡോക്ടറോട് മാനസിക പ്രശ്‌നങ്ങളെ കുറിച്ചും, അവയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചും പറഞ്ഞിരിക്കാമെന്നാണ് നിഗമനം. ഇതേ തുടർന്നാകാം താരങ്ങളെയടക്കം പൊലീസ് ചോദ്യം ചെയ്യുന്നത്.

Read Also : സുശാന്തിന്റെ മരണത്തിൽ ബോളിവുഡിനെ വിമർശിച്ച് കങ്കണ

ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് സുശാന്ത് കടുത്ത വിവേചനം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡ് ലോകത്തെ രൂക്ഷമായി വിമർശിച്ച് കങ്കണ റണൗട്ട് രംഗത്തെത്തി. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം പോലും സുശാന്തിന് കിട്ടിയിരുന്നില്ലെന്നും മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി സുശാന്തിനെ മാനസിക രോഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിത്രീകരിക്കുകയാണെന്നും അവർ ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തൊരു വിഡിയോയിലൂടെയാണ് കങ്കണ ഇക്കാര്യങ്ങൾ ആരോപിച്ചിരിക്കുന്നത്.

2019 ൽ പുറത്തിറങ്ങാനിരുന്ന സുശാന്തിന്റെ നിരവധി ചിത്രങ്ങൾ ഉന്നതരുടെ ഇടപെടൽ മൂലം മുടങ്ങി പോയിരുന്നതായി സൂചനയുണ്ട്. താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതിന് പിന്നിൽ ഈ വിവേചനത്തിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.

Story Highlights- bollywood, sushanth singh rajput

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top