മധ്യപ്രദേശിൽ കോൺ​ഗ്രസിന് തിരിച്ചടി; പ്രമുഖ നേതാവ് ദിനേഷ് ​ഗിർവാൽ ഉൾപ്പെടെ 300 പ്രവർത്തകർ ബിജെപിയിൽ

മധ്യപ്രദേശിൽ കോൺ​ഗ്രസിന് കനത്ത തിരിച്ചടി നൽകി പ്രമുഖ നേതാവ് ഉൾപ്പെടെ 300 പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ദിനേഷ് ഗിര്‍വാൽ ഉൾപ്പെടെ 300 പ്രവർത്തകരാണ് ബിജെപി പാളയത്തിൽ എത്തിയത്.

മുന്‍ എം.എല്‍.എ രാജ്‌വര്‍ധന്‍ സിം​ഗ് ദത്തിയോണിനെ പിന്തുണയോടെയാണ് പ്രവർത്തകരുടെ ബിജെപി ചേക്കേറ്റം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിം​ഗ് ചൗഹാന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മയുടെയും സാന്നിദ്ധ്യത്തിലായിരുന്നു പ്രവർത്തകർ അം​ഗത്വം സ്വീകരിച്ചത്.

മധ്യപ്രദേശിൽ 24 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രവർത്തരുടെ കൂടുമാറ്റമെന്നതും ശ്രദ്ധേയമാണ്. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചതോടെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

story highlights- madhyapradesh, congress, bjp, dinesh girwal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top