സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ പ്രതിഷേധം

Employees protest at Sultan Bathery KSRTC depot

വയനാട് സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ പ്രതിഷേധം. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കാതെ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ചു വരുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. അതേസമയം, കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നിര്‍ദേശപ്രകാരമാണ് ഡിപ്പോയുടെ പ്രവര്‍ത്തമെന്നും മറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഡിപ്പോ അധികൃതര്‍ പ്രതികരിച്ചു

35 സര്‍വീസുകള്‍ അയക്കുന്ന ഡിപ്പോയില്‍, എല്ലാ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും വിളിച്ചു വരുത്തി എട്ടു മണിക്കൂര്‍ ഡിപ്പോയില്‍ തന്നെ തങ്ങണമെന്ന നിര്‍ദേശമാണ് പ്രതിഷേധത്തിന് കാരണമായത്. ഇന്ന് രാവിലെ 35 സര്‍വീസ് പോകേണ്ട ജീവനക്കാര്‍ക്ക് പുറമേ അധികമായി നൂറോളം ജീവനക്കാരെ ഡിപ്പോയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരും എത്തിയതോടെ സാമൂഹിക അകലം പോലും പാലിക്കപ്പെട്ടില്ല. സ്വന്തം സുരക്ഷയുടെ കാര്യത്തില്‍ ജീവനക്കാര്‍ക്ക് ആശങ്ക ഉയര്‍ന്നതോടെയാണ് ഡിപ്പോ അതികൃതരെ പ്രതിഷേധമറിയിച്ചത്.

കൊവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ ഉപദ്രവിക്കുന്ന നടപടിയില്‍ നിന്നും മാനേജ്‌മെന്റ് പിന്തിരിയണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസെത്തി രംഗം ശാന്തമാക്കിയെങ്കിലും തൊഴിലാളികള്‍ ഡിപ്പോയില്‍ തന്നെ തങ്ങുകയായിരുന്നു. അതേസമയം, കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നിര്‍ദേശപ്രകാരമാണ് ഡിപ്പോയുടെ പ്രവര്‍ത്തമെന്നും മറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലന്നുമാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്.

 

Story Highlights: Employees protest at Sultan Bathery KSRTC depot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top