വയനാട്ടില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ ഇല്ല; അഞ്ച് പേര്‍ക്ക് കൂടി രോഗമുക്തി

covid19, coronavirus, wayanad

വയനാട്ടില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം, ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ രോഗമുക്തി നേടി. നല്ലൂര്‍നാട് സ്വദേശി (30), പള്ളിക്കുന്ന് സ്വദേശി (25), ബത്തേരിയിലെ ഇതരസംസ്ഥാന തൊഴിലാളി (30) , മേപ്പാടി സ്വദേശി (27), നെന്മേനി സ്വദേശി (22) എന്നിവരാണ് രോഗമുക്തരായത്. സാമ്പിള്‍ പരിശോധന നെഗറ്റീവായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലുമാണ് ചികിത്സയിലുണ്ട്.
264 പേര്‍ ഇന്ന് നിരീക്ഷണ കാലവാധി പൂര്‍ത്തിയാക്കി

ഇന്ന് പുതുതായി നിരീക്ഷണത്തിലായ 266 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3421 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 30 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 2577 ആളുകളുടെ സാമ്പിളുകളില്‍ 2162 ആളുകളുടെ ഫലം ലഭിച്ചതില്‍ 2122 നെഗറ്റീവാണ്. 410 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 3449 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട് .ഇതില്‍ ഫലം ലഭിച്ച 2788 ല്‍ 2771 നെഗറ്റീവാണ്. 661 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

 

Story Highlights:  covid19, coronavirus, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top