Advertisement

മന്ത്രി എംഎം മണിയുടെ ആരോ​ഗ്യനില തൃപ്തികരം; നിരീക്ഷണത്തിൽ തുടരും

June 16, 2020
Google News 1 minute Read

തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയ മന്ത്രി എം എം മണിയുടെ ആരോ​ഗ്യനില തൃപ്തികരം. ശസ്ത്രക്രിയ പൂർണ വിജയമാണ്. എന്നാൽ നിരീക്ഷണത്തിനായി മന്ത്രി ഐസിയുവിൽ തന്നെ തുടരുമെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

read also: 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; ഔദ്യോഗിക വിശദീകരണവുമായി കരസേന

കഴിഞ്ഞ ദിവസമാണ് തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. പിന്നാലെ നടത്തിയ സ്കാനിം​ഗിൽ രക്തസ്രാവം നിയന്ത്രണവിധേയമാണെന്ന് കണ്ടെത്തി. പുതിയ രക്തസ്രാവത്തിന്റെ ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

story highlights- m m mani, surgery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here