വിഷാദരോഗം അലട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു: മിഥുൻ മാനുവൽ തോമസ്

Mithun Manuel Thomas talks about depression

തന്നെയും വിഷാദരോഗം അലട്ടിയിരുന്നു എന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ആട് 2 സംവിധാനം ചെയ്യാൻ മറ്റൊരാളെ തേടേണ്ടി വരുമെന്ന് പോലും കരുതിയിരുന്നു എന്നും മിഥുൻ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മിഥുൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. വിഷാദ രോഗത്തെ തുടർന്ന് ബോളിവുഡ് നടൻ സുഷാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് മിഥുൻ്റെ തുറന്നു പറച്ചിൽ.

“ഇത് എന്റെ മാത്രം അനുഭവമാണ്. പലർക്കും പല രീതിയിലായിരിക്കും ഈ അവസ്ഥ അനുഭവപ്പെടുന്നത്. പത്തു ദിവസത്തിനുള്ളിൽ ആട് 2 ഷൂട്ട് തുടങ്ങേണ്ട സമയത്താണ് താൻ ഈ രോഗാവസ്ഥയിൽ എത്തിനിന്നത്. കടുത്ത മാനസിക വിഷമതകളെ തുടർന്ന് ചിത്രം മുടങ്ങുമെന്ന അവസ്ഥ വരെ ഉണ്ടായി. മര‌ണഭയവും ഷൂട്ടിങ് മുടങ്ങുമോ എന്ന തോന്നലും എന്റെ ഉറക്കം കളഞ്ഞു. അവസ്ഥ ഞാൻ സ്വയം തിരിച്ചറിയുകയും ഒരു സുഹൃത്തു വഴി ഒരു കൗൺസിലറുമായി ബന്ധപ്പെടുകയും ചെയ്തു. രോഗാവസ്ഥയെ അംഗീകരിക്കുകയും അതിനൊരു വിദഗ്ധ സഹായം തേടുകയും ചെയ്യുക എന്നതാണ് ആദ്യപടി. അന്നെന്നോട് എന്റെ ഡോക്ടർ പറഞ്ഞത്, ചിന്തകൾക്ക് നമ്മളെ ഭയപ്പെടുത്താനേ കഴിയു, ശാരീരികമായി ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങളുടെ ഭയം വെറും ചിന്തകൾ മാത്രമാണ് എന്നായിരുന്നു.”- മിഥുൻ പറയുന്നു.

Story Highlights- ഒരു വലിയ ശക്തി ചോർന്നു പോയതു പോലെയായിരുന്നു’; സുകുമാരന്റെ വിയോഗത്തെ കുറിച്ച് മല്ലികാ സുകുമാരൻ

ഇങ്ങനെ ഒരു അവസ്ഥയിൽ അതിനെ നേരിടുക എന്നതാണ് കാര്യമെന്ന് മിഥുൻ പറയുന്നു. മനസ്സിന്റെ ഒരു പകുതി നമ്മോട് മല്ലടിക്കുമ്പോൾ മറുപകുതികൊണ്ട് നേരിടുക. ഈ തുരങ്കത്തിനപ്പുറമുള്ള വെളിച്ചത്തിലേയ്ക്ക് ഞാൻ നടന്നെത്തുകതന്നെ ചെയ്യും, ഈ പോരാട്ടത്തിൽ നമ്മൾ തോൽക്കില്ല എന്ന തീരുമാനം ഓരോദിവസവും പുതുക്കിക്കൊണ്ടിരിക്കണം. താൻ കാരണം സിനിമ മുടങ്ങുന്ന അവസ്ഥ വന്നാൽ, സിനിമ പൂർത്തിയാക്കുന്നതിനായി മറ്റൊരു സംവിധായകൻ്റെ സഹായം തേടിയിരുന്നു എന്നും മിഥുൻ പറഞ്ഞു.

Story Highlights- Mithun Manuel Thomas talks about depression

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top