സക്കീർ ഹുസൈനെ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെന്ന വാർത്ത അടിസ്ഥാന രഹിതം :സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി

അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ എരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനൻ. തന്റെ പേരിൽ തന്റെ പേരിൽ ഒരു തുണ്ട് ഭൂമിയോ തനിക്ക് ബിനാമികളോ ഇല്ലെന്ന് സക്കീർ ഹുസൈനും പ്രതികരിച്ചു. നിലവിൽ താൻ തന്നെയാണ് ഏരിയ സെക്രട്ടറി എന്ന് പറഞ്ഞ സക്കീർ ഹുസൈൻ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലും പങ്കെടുത്തു.
അനധികൃത സ്വത്ത് സമ്പാദനത്തിന് സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താൻ സംസ്ഥാന സമിതിയംഗം സിഎം ദിനേശ് മണി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തായുള്ള വാർത്തകളെയാണ് സക്കീർ ഹുസൈനും, ജില്ല സെക്രട്ടറി സി എൻ മോഹനനും തള്ളിയത്. സക്കീർ തന്നെയാണ് നിലവിലെ ഏരിയ സെക്രട്ടറിയെന്നും, സക്കീറിനെതിരായ അന്വേഷണം നടക്കുന്നതേയുള്ളന്നും സിഎൻ മോഹനൻ പറഞ്ഞു.
അതേസമയം സക്കീർ ഹുസൈനെ അനധികൃത സ്വത്ത് സമ്പാദനത്തിന് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും, ജില്ല കമ്മിറ്റിയിൽ നിന്നും മാറ്റി നിർത്തണമെന്ന ദിനേശ് മണി റിപ്പാർട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വരുന്ന വെള്ളിയാഴ്ച്ച പരിഗണിക്കും.
Story Highlights- zakir hussain not removed from cpim kalamassery area secretary post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here