Advertisement

മകനെ ഓർത്ത് അഭിമാനം; അതിർത്തിയിൽ മരിച്ച കേണൽ സന്തോഷ് ബാബുവിന്റെ അമ്മ

June 17, 2020
Google News 2 minutes Read
santhosh babu

പട്ടാളക്കാരനായ മകനെ ഓർത്ത് അഭിമാനമെന്ന് കൊല്ലപ്പെട്ട സൈനികൻ കേണൽ ബി സന്തോഷ് ബാബുവിന്റെ അമ്മ മഞ്ജുള. മാതൃരാജ്യത്തിന് വേണ്ടിയാണ് മകന്റെ ജീവൻ നഷ്ടപ്പെട്ടത്. ഐഎഎൻഎസ് എന്ന വാർത്താ ഏജൻസിയോട് ആണ് അമ്മ ഇക്കാര്യം പറഞ്ഞത്.

ഒന്നര വർഷമായി ഇന്ത്യ-ചൈന അതിർത്തിയിലാണ് സേവനം ചെയ്തിരുന്ന കേണൽ സന്തോഷ് ബാബു 16 ബിഹാർ റെജിമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥനാണ്. കേണൽ സന്തോഷ് ബാബു ഉൾപ്പെടെ മൂന്ന് സൈനികരാണ് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷത്തിൽ മരിച്ചത്. ഹൈദരാബാദിലേക്ക് സ്ഥലംമാറ്റം ലഭിക്കാാനിരിക്കെയായിരുന്നു മരണം.

Read Also: ഇന്ത്യ- ചൈന സംഘർഷം; സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

‘ഒരേ ഒരു മകനെ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. എന്നാൽ അവൻ രാജ്യത്തിന് വേണ്ടിയാണ് ജീവൻ നഷ്ടപ്പെടുത്തിയത് എന്നതിൽ അഭിമാനവും. ഞായറാഴ്ചയാണ് അവസാനമായി അവനോട് സംസാരിച്ചത്. എന്നാൽ ആ പ്രദേശത്തെ പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ റിപ്പോർട്ടുകൾ വിശ്വസിക്കേണ്ട, യഥാർത്ഥ സ്ഥിതി വ്യത്യസ്തമാണെന്ന് അവൻ പറഞ്ഞു.’ മഞ്ജുള പറയുന്നു.

മകനെ നഷ്ടമായെന്ന് വിശ്വസിക്കാൻ ആദ്യം പ്രയാസമായിരുന്നുവെന്ന് വിരമിച്ച ബാങ്ക് ജീവനക്കാരനായ അച്ഛൻ ഉപേന്ദറും പറഞ്ഞു. ഉച്ചയോടെയാണ് വിവരം അറിഞ്ഞത്. വിശ്വസിച്ചില്ലെങ്കിലും സത്യമതായിരുന്നു. ആറാം ക്ലാസ് മുതൽ സൈനിക് സ്‌കൂളിൽ വിദ്യാഭ്യാസം നേടിയ സന്തോഷ് പട്ടാളത്തിൽ ചേർന്ന് അച്ഛന്റെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു. മകൻ കഴിവുള്ളവനായിരുന്നുവെന്നും 15 വർഷത്തെ സർവീസിൽ കേണൽ റാങ്ക് വരെ സ്ഥാനക്കയറ്റം നേടിയെന്നും അച്ഛൻ ഉപേന്ദർ.

colonel santhosh babu, india- china clash in boarder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here