Advertisement

ഇന്ത്യ- ചൈന സംഘർഷം; സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

June 17, 2020
Google News 2 minutes Read

ഇന്ത്യ- ചൈന സൈനിക ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് വിഡിയോ കോൺഫറൻസിഗിലൂടെയാവും യോഗം ചേരുക.

യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അധ്യക്ഷന്മാർ പങ്കെടുക്കും. പ്രധാമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

തിങ്കളാഴ്ച രാത്രി ഗൽവാൻ താഴ് വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു. സംഭവത്തിൽ പ്രധാമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ വിമർശനമുന്നയിച്ചിരുന്നു. ഈ ആവശ്യം കൂടി കണക്കിലെടുത്താണ് യോഗം ചേരുന്നത്. മാത്രമല്ല. സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Story highlight: India-China conflict; PM calls for an all-party meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here