Advertisement

കൊവിഡ്; മഹാരാഷ്ട്രയിലും ഡൽഹിയിലും സ്ഥിതി സങ്കീർണമായി തുടരുന്നു

June 17, 2020
Google News 1 minute Read
82 covid cases today

മഹാരാഷ്ട്രയിൽ പുതുതായി 2,701 പേർക്ക് രോഗം സ്ഥിരീകരിച്ചു. 81 പേർ മരിച്ചു. മുംബൈയിലെ രോഗബാധിതരുടെ എണ്ണം 60,000 കടന്നു. അതേസമയം ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ഇന്ന് വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയനാകും.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും നേരിയ കുറവുണ്ടായി. 1,13,445 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 5,537 ആയി.

Read Also: 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; ഔദ്യോഗിക വിശദീകരണവുമായി കരസേന

മഹാരാഷ്ട്ര പോലെ സങ്കീർണമാണ് ഡൽഹിയിലെ സാഹചര്യം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ഇന്നും കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. ഇന്നലെ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രോഗലക്ഷണങ്ങൾ മാറാത്തതിനെ തുടർന്നാണ് ഇന്ന് വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കുന്നത്.

അതിനിടെ ഇന്നലെയും ഡൽഹിയിലെ കൊവിഡ് സാഹചര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് വിലയിരുത്തി. യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ, ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗവ, ലഫ്.ഗവർണർ അനിൽ ബൈജാൽ എന്നിവർ പങ്കെടുത്തു. ഡൽഹിയിലെ കണ്ടെന്റ്‌മെന്റ് സോണുകളിലും ആശുപത്രികളിലും റാപിഡ് ആന്റിജൻ ഉപയോഗിച്ച് പരിശോധന നടത്തണമെന്ന് ഐസിഎംആർ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

 

maharashtra, delhi, covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here