Advertisement

ഐഎം വിജയന് പത്മശ്രീ നാമനിർദ്ദേശം

June 17, 2020
Google News 2 minutes Read
Padma shri im vijayan 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഐഎം വിജയന് പത്മശ്രീ നാമനിർദ്ദേശം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് വിജയന് വിജയനെ നാമനിർദ്ദേശം ചെയ്തത്. 2003ൽ അദ്ദേഹത്തിന് അർജുന പുരസ്കാരം ലഭിച്ചിരുന്നു.

Read Also: ‘ഈ പ്രായത്തിലും എന്നാ ഒരിതാ!’; തകർപ്പൻ സ്കില്ലുമായി ഐഎം വിജയൻ; മറികടക്കുന്നത് ജോപോൾ അഞ്ചേരിയെ: വീഡിയോ കാണാം

ഇന്ത്യയിലെ ആദ്യ ഫുട്ബോൾ സൂപ്പർ സ്റ്റാർ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിൻ്റെ ഐ എം വിജയൻ 1992ലാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിയുന്നത്. 92നും 2003നും ഇടയിൽ 79 മത്സരങ്ങളിലാണ് വിജയൻ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. 79 മത്സരങ്ങളിൽ നിന്നായി 40 തവണ അദ്ദേഹം എതിരാളികളുടെ വല കുലുക്കി. ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച അദ്ദേഹം 11 വർഷമാണ് ഇന്ത്യക്കായി കളിച്ചത്.

1992, 97, 2000 എന്നീ വർഷങ്ങളിൽ മൂന്ന് തവണ ഐഎഫ്എഫ് പ്ലേയർ ഓഫ് ദി ഇയറായിരുന്നു അദ്ദേഹം. സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ കപ്പിൽ, ഭൂട്ടാനെതിരെ കളി തുടങ്ങി 12ആം മിനിട്ടിൽ ഗോൾ വല ചലിപ്പിച്ച അദ്ദേഹം രാജ്യാന്തര തലത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ സ്കോറർമാരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്. 2006ലാണ് അദ്ദേഹം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നത്.

Read Also: വിജയേട്ടന്റെ കളിമികവൊന്നും അങ്ങനെ പൊയ്പ്പോവൂല മോനേ! ഐ എം വിജയന്റെ ലോംഗ് റേഞ്ചറിൽ അതിശയിച്ച് സോഷ്യൽ മീഡിയ: വീഡിയോ

ഐനി വളപ്പിൽ മണി വിജയൻ എന്ന ഐഎം വിജയൻ 1987ൽ കേരള പൊലീസിലൂടെയാണ് ഫുട്ബോൾ രംഗത്ത് എത്തിയത്. തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സോഡ വിറ്റ് നടന്ന പയ്യൻ പിന്നീട് ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൻ്റെ തന്നെ തലപ്പത്തേക്കാണ് നടന്നു കയറിയത്, മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങി മികച്ച ഇന്ത്യൻ ക്ലബുകളിലും കളിച്ചിട്ടുണ്ട്.

Story Highlights: Padma shri nomination for im vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here