ഇന്ത്യ-ചൈന സംഘർഷം; ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ

ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ സൈനികർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യാരാഷ്ട്ര സഭ. ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎൻ അധ്യക്ഷൻ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

അതേസമയം, ഇരു വിഭാഗങ്ങളും പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് നല്ല ലക്ഷണമാണെന്നും യുഎൻ അധ്യക്ഷന്റെ വക്താവ് എറി കനേക്കോ പറഞ്ഞു.

മാത്രമല്ല, ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനായി ഇരു രാജ്യങ്ങളും മുന്നോട്ട് വന്നിട്ടുണ്ടെന്ന് അമേരിക്കയും പ്രതികരണം അറിയിച്ചു. സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും നൽകും വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അമേരിക്കൻ വക്താവ് പറഞ്ഞു.

Story highlight: India-China conflict; United Nations expressing concern

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top