കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; കളക്ട്രേറ്റ് ജീവനക്കാരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കളക്ട്രേറ്റ് ജീവനക്കാരുടെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. നഷ്ട്ടപ്പെട്ട ഫയലും, പണവും കണ്ടെത്താനായിരുന്നു പരിശോധന. തട്ടിയെടുത്ത തുക ബാങ്കിലിടാതെ പണമായി വീട്ടിൽ സൂക്ഷിച്ചിരിക്കാം എന്ന കണക്ക് കൂട്ടലിലാണ് അന്വേഷണ സംഘം. പ്രളയ ഫണ്ട് തട്ടിപ്പിൽ രണ്ടാം കേസിൽ രാഷട്രീയക്കാർക്ക് പങ്കുള്ളതായും അന്വേഷണ സംഘം വിലയിരുത്തുന്നു.

കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ കൂടുതൽ കളക്ട്രേറ്റ് ജീവനക്കാർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ക്രൈംബ്രാഞ്ച് പരിശോധനയും ശക്തമാക്കി. ഇടത് സർവീസ് സംഘടന നേതാവിന്റെ വീട്ടിലടക്കം 6 കളക്ട്രേറ്റ് ജീവനക്കാരുടെ വീട്ടിലാണ് ക്രെംബ്രാഞ്ച് പരിശോധന നടത്തിയത്. നഷ്ട്ടപ്പെട്ട ഫയലും പണവും കണ്ടെത്താനായിരുന്നു പരിശോധന. തട്ടിയെടുത്ത തുക ബാങ്കിലടക്കാതെ പണമായി സൂക്ഷിച്ചിരിക്കാം എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.
കൂടുതൽ കളക്ട്രേറ്റ് ജീവനക്കാരുടെ വീട്ടിലും പരിശോധന നടത്തും. 1 കോടിയിലധികം രൂപ സൂക്ഷിച്ചിട്ടുണ്ടാവാം എന്ന വിലയിരുത്തലാണ് അന്വേഷണ സംഘം.

തട്ടിപ്പിൽ പങ്കുള്ള കളക്ട്രേറ്റ് ജീവനക്കാരുടെ വീടുകളിൽ പണമുണ്ടാവുമെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. പ്രളയ തട്ടിപ്പിലെ രണ്ടാം കേസിൽ രാഷ്ട്രീയക്കാർക്ക് പങ്കുള്ളതായും സൂചനയുണ്ട്. പ്രളയ തട്ടിപ്പ് കേസിലെ മുഖ്യ പ്രതികൾ അൻവറും ഭാര്യ ഖൗലത്തും അന്വേഷണ സംഘത്തിന് മുന്നിൽ ഉടൻ കീഴടങ്ങും.

Story highlight: Kochi Flood Fund Scam Case The crime branch raided the home of the Collectorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top