തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബർ അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പരിഗണിച്ച് വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂടി നീട്ടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്‌കരൻ ട്വന്റിഫോറിനോട് പറഞ്ഞു.
വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും പട്ടികയിൽ പേരു ചേർക്കാൻ ഇനിയും രണ്ടവസരം കൂടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കാൻ വോട്ടെടുപ്പ് സമയം നീട്ടും. സംവരണ വാർഡുകൾ ഇക്കുറിയും മാറും. കൊവിഡ് പ്രചരണ രംഗത്തും മാറ്റം വരുത്തും.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ പകുതിയോടെ നടന്നില്ലെങ്കിൽ കൊവിഡ് കാലത്തെ ആദ്യ വിപുല തെരഞ്ഞെടുപ്പാകും കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ളത്. കൊവിഡ് ഭീതി തുടർന്നാൽ വെർച്വൽ ക്യാമ്പെയ്ൻ പോലുള്ള പുതിയ പ്രചരണ രീതിക്കാകും ഇനി കേരളം സാക്ഷ്യം വഹിക്കുക.
Story Highlights- local body polls voters list published today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here