മഹാരാഷ്ട്രയിൽ പുതുതായി 3,307 പേർക്ക് കൂടി കൊവിഡ്; 114 മരണം

മഹാരാഷ്ട്രയിൽ പുതുതായി 3,307 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 114 പേർ മരിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ആകെ 1,16,752 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 5,651 പേർക്ക് ജീവൻ നഷ്ടമായി.
സംസ്ഥാനത്ത് നിലവിൽ 51,921 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 59,166 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 1,315 പേർ രോഗമുക്തി നേടി. അതേസമയം, ഡൽഹിയിലും സ്ഥിതി സങ്കീർണമായി തുടരുകയാണ്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌ന് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയും ശ്വാസതടസവും കാരണം സത്യേന്ദ്ര ജെയ്ൻ നിലവിൽ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
read also: സത്യേന്ദ്ര ജെയ്‌ന്റെ സമ്പർക്കപ്പട്ടികയിൽ അമിത് ഷായും അരവിന്ദ് കേജ്‌രിവാളും
ഡൽഹിയിൽ കഴിഞ്ഞ ദിവസം നടത്തിയ ഉന്നതതല യോഗത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു. പ്രതിദിനം 4000 മുതൽ 4500 വരെ പരിശോധന നടത്തിയിരുന്ന ഡൽഹിയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 16,618 സാമ്പിളുകൾ ശേഖരിച്ചു. കൂടാതെ സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്താനായി 242 കണ്ടെയൻമെന്റ് സോണുകളിൽ ആരോഗ്യ സർവേ നടത്തി.
story highlights- coronavirus, maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here