വയനാട്ടിൽ യുവാവിനെ കടുവ കടിച്ചുകൊന്ന നിലയിൽ

വയനാട്ടിൽ യുവാവിനെ കടുവ കടിച്ചുകൊന്നു. പുൽപ്പള്ളി വനത്തിലാണ് സംഭവം. മണൽവയൽ ബസവൻ കൊല്ലിയിലെ ശിവകുമാർ(24) ആണ് കൊല്ലപ്പെട്ടത്. ശിവകുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു.

ഇന്ന് രാവിലെ മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ശരീരം വലിച്ചുകൊണ്ടുപോയ അടയാളം തിരിച്ചറിഞ്ഞു. ഉൾവനത്തിൽ നടത്തിയ തിരച്ചിലിൽ കടുവ കടിച്ചുകൊന്ന നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.

read also: കമ്പിവേലിയിൽ പുള്ളിപ്പുലി കുടുങ്ങിയ സംഭവം: കർഷകന് ജാമ്യം അനുവദിച്ച് കോടതി

കഴിഞ്ഞ മാസം പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ യുവാവും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

story highlights- tiger attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top