മണിപ്പൂരിൽ രാഷ്ട്രീയ പ്രതിസന്ധി; മൂന്ന് ബിജെപി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു

മണിപ്പൂരിൽ ബിജെപിയെ വെട്ടിലാക്കി മൂന്ന് എംഎൽഎമാർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു.
തൊട്ടുപിന്നാലെ നാഷണൽ പീപ്പിൾസ് പാർട്ടി ബിജെപി സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചു. മറ്റു ചില കക്ഷികളും ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് അറിയിച്ചു. ഇതോടെ ബിരേൻസിംഗ് മുഖ്യമന്ത്രിയായിട്ടുള്ള സർക്കാർ ന്യൂനപക്ഷമായി.

നാഷണൽ പീപ്പിൾസ് പാർട്ടിയിലെ നാല് എംഎൽഎമാരും ഒരു സ്വതന്ത്ര എംഎൽഎയും തൃണമൂൽ കോൺഗ്രസിന്റെ ഒരു എംഎൽഎയുമാണ് സർക്കാരിന് നൽകിയിരുന്ന പിന്തുണ പിൻവലിച്ചത്. ഇവർ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് സൂചനയുണ്ട്. നാഷണൽ പീപ്പിൾസ് പാർട്ടിയിലെ എംഎൽഎമാരിൽ മൂന്നുപേർ മന്ത്രിമാരാണ്.

read also: മഹാരാഷ്ട്രയിൽ പുതുതായി 3,307 പേർക്ക് കൂടി കൊവിഡ്; 114 മരണം

2017 മാർച്ചിലാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. 60 അംഗ നിയമസഭയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 28 എംഎൽഎമാരാണ് കോൺഗ്രസിനുണ്ടായിരുന്നത്. എന്നാൽ 21 എംഎൽഎമാരുമായി രണ്ടാമതെത്തിയ ബിജെപി, പ്രാദേശിക പാർട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണ വാങ്ങി സർക്കാർ രൂപീകരിച്ചു. ഏഴ് കോൺഗ്രസ് എംഎൽഎമാരെ ബിജെപി പാളയത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.

story highlights- bjp, manipur, N. Biren Singh, congress, national people’s party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top