മുസ്ലിം ലീഗ് എറണാകുളം ജില്ലാ നേതൃത്വത്തിലെ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ രണ്ടംഗ സമിതി
മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മറ്റിയിലെ പ്രശ്‌നങ്ങൾ അന്വേഷിക്കാൻ രണ്ടംഗ സമിതിയെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. എം കെ മുനീർ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരാണ് സമിതി അംഗങ്ങൾ.
മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അഴിമതി ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാനായി മറ്റ് നേതാക്കൾക്കെതിരെ വ്യാജ രേഖ ചമച്ചുവെന്നത് അടക്കമുള്ള പരാതി സമിതി പരിശോധിക്കും. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും തമ്മിൽ കനത്ത പോര് എറണാകുളം ജില്ലാ കമ്മറ്റിയിൽ നിലനിന്നിരുന്നു. ഇത് എല്ലാ സീമകളും ലംഘിക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.
നേരത്തെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കാണ് ലീഗ് ജില്ലാ നേതൃത്വം പരാതി നൽകിയിരുന്നത്. 18 അംഗ ജില്ലാ ഭാരവാഹികളിൽ 12 പേർ പരാതിയിൽ ഒപ്പിട്ടിട്ടുണ്ട്. കള്ളപ്പണക്കേസിൽ ലീഗ് ജില്ലാ ഭാരവാഹികളെ ഗൂഢാലോചകരാക്കാൻ ശ്രമം നടക്കുന്നുവെന്നും പരാതിക്കാരൻ ഗിരീഷ് ബാബുവിനെത്തന്നെ ഇതിനായി ഉപയോഗപ്പെടുത്തുന്നുവെന്നും പരാതിയിലുണ്ട്. ആരോപണവിധേയർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കൾ കള്ളപ്പണ കേസിലെ നിർണായക രേഖകൾ നേതാക്കൾക്ക് കൈമാറിയിരുന്നു.
muslim league, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here