പാലക്കാട് ഒന്നും മൂന്നും പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് കൊവിഡ്

പാലക്കാട് ജില്ലയിൽ ഒന്നും മൂന്നും പ്രായമുള്ള ആൺകുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് കൊവിഡ്. ഇതിൽ ഒരാൾ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
റഷ്യയിൽ നിന്നെത്തിയ പുതുശേരി പാമ്പംപള്ളം സ്വദേശിയായ 39കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാൾ. ഇദ്ദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുഎഇയിൽ നിന്നെത്തിയ കൊപ്പം കീഴ്മുറി സ്വദേശിനിയായ 23കാരിയാണ് മറ്റൊരാൾ. ഇവരുടെ മൂന്ന് വയസ് പ്രായമുള്ള കുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിയാദിൽ നിന്ന് ജൂൺ ആറിന് എത്തിയ കാഞ്ഞിരപ്പുഴ സ്വദേശികളായ മൂന്നുപേർക്കും രോഗം കണ്ടെത്തി. ഇതിൽ ഗർഭിണിയും ഒന്നും ആറും വയസ് പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നു. ജില്ലയിൽ 24 പേർ രോഗമുക്തരായി.
read also: പുറത്തുനിന്ന് വരുന്നവരിൽ രോഗബാധിതർ ഉണ്ടെങ്കിൽ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി
പാലക്കാട് നിലവിൽ 120 പേരാണ് ചികിത്സയിലുളളത്. ഇതിന് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ഇന്നത്തേത് ഉൾപ്പെടെ രണ്ടുപേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ ഉണ്ട്.
story highlights- coronavirus, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here