Advertisement

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറുപേര്‍ക്ക് കൊവിഡ്; 14 പേര്‍ക്ക് രോഗമുക്തി

June 17, 2020
Google News 2 minutes Read
covid

കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കുവൈത്തില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നവരാണ്. അതേസമയം, 11 കോഴിക്കോട് സ്വദേശികളും മലപ്പുറം, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടെ 14 പേര്‍ ഇന്ന് രോഗമുക്തി നേടി. കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കാരപറമ്പ് (23 വയസ്), പേരാമ്പ്ര (41), കൊയിലണ്ടി (40), കുറ്റ്യാടി (26), ചാലപ്പുറം (23), ചങ്ങരോത്ത് (43), കുറ്റ്യാടി (43), മൂടാടി (24), കോടഞ്ചേരി (29), ചോമ്പാല (32), മണിയൂര്‍ (42), മലപ്പുറം (20), കണ്ണൂര്‍ (45), വയനാട് (22) സ്വദേശികളാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1. തിക്കോടി സ്വദേശി (44 )- ജൂണ്‍ 11 ന് കുവൈത്ത്-കരിപ്പൂര്‍ വിമാനത്തിലെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനനടത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

2. കൊയിലാണ്ടി സ്വദേശി (52)- ജൂണ്‍ 10 ന് സൗദി-കരിപ്പൂര്‍ വിമാനത്തില്‍ കോഴിക്കോട് എത്തി, കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധന നടത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

3. കാവിലുംപാറ സ്വദേശി (55)- ജൂണ്‍ 10 ന് ദുബായ്- കൊച്ചി വിമാനത്തില്‍ വന്ന്, കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആയതിനാല്‍ എഫ്ല്‍ടിസിയിലേക്ക് മാറ്റുകയും ചെയ്തു.

4. ഉണ്ണികുളം സ്വദേശി (29)- ജൂണ്‍ 13 ന് കുവൈത്ത്- കൊച്ചി വിമാനത്തില്‍ വന്ന്, കെഎസ്ആര്‍ടിസി ബസില്‍ നാട്ടിലെത്തി. കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവപരിശോധനനടത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

5. തുറയൂര്‍ സ്വദേശി (49). ജൂണ്‍ 14 ന് കുവൈത്ത്- കൊച്ചി വിമാനത്തില്‍ വന്ന്, കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട് എത്തി. തുടര്‍ന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

6. അരക്കിണര്‍ സ്വദേശി (41)- ജൂണ്‍ ഒന്നിന് കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 173 ഉം രോഗമുക്തി നേടിയവര്‍ 75 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു. ഇപ്പോള്‍ 97 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇവരില്‍ 32 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 58 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്ന് പേര്‍ കണ്ണൂരിലും മൂന്ന് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൂടാതെ മൂന്ന് കണ്ണൂര്‍ സ്വദേശികളും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.

 

Story  Highlights:  covid19, coronavirus, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here