തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

Tn cm private secretary died covod 19

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദരൻ (57) കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശിയായ ഇയാൾ ചെന്നെ രാജീവ്ഗാന്ധി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഈ മാസം 12നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. വൃക്കരോഗവും കടുത്ത ശ്വാസതടസ്സവും
ഉണ്ടായിരുന്ന ഇദ്ദേഹം ഈ രോഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്നാണ് മരണപ്പെട്ടത്.

ദാമോദരന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബം നിരീക്ഷണത്തിലായിരുന്നു. കുടുംബാംഗങ്ങളിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്.

തമിഴ്‌നാട് സെക്രട്ടറിയേറ്റിൽ 149 ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെയുള്ള നാല് നഗരങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആണ്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ചുപേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം ചെന്നെ രാജീവ്ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിൽ ഒരാൾക്ക് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്.

Story Highlights- Tn cm private secretary died covod 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top