എറണാകുളത്ത് ആറ് പേർക്ക് കൂടി കൊവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 7ന് ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ പെരുമ്പാവൂർ സ്വദേശി (25), ജൂൺ 7ന് കസാഖിസ്ഥാൻ- കൊച്ചി വിമാനത്തിലെത്തിയ ബിഹാർ സ്വദേശി (37), രണ്ട് തമിഴ്‌നാട് സ്വദേശികൾ, ജൂൺ 16ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ ആലങ്ങാട് സ്വദേശി (49) എന്നിവർക്കും കൂടാതെ വെങ്ങോല സ്വദേശിയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥനും (32) ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കളമശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം കൊവിഡ് കെയർ സെന്ററുകളിൽ ജോലി നോക്കിയിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കൂടുതൽ പേരുടെ വിവരങ്ങൾ ശേഖരിച്ച് വരുന്നു. നിലവിലെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
Read Also: ചൈനയുടേത് കരുതി കൂട്ടിയുള്ള നീക്കം; വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം
കഴിഞ്ഞ മാസം 14ന് രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയും, 27ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനിയും, ഈ മാസം 5ന് രോഗം സ്ഥിരീകരിച്ച മൂവാറ്റുപുഴ സ്വദേശിയും (33) ഇന്ന് രോഗമുക്തി നേടി. മെയ് 29 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശിയെ (25) രോഗമുക്തി നേടിയതിനെ തുടർന്ന് ഡിസ്ച്ചാർജ് ചെയ്തു.
ഇന്ന് 775 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 748 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12032 ആണ്. ഇതിൽ 10174 പേർ വീടുകളിലും, 442 പേർ കൊവിഡ് കെയർ സെന്ററുകളിലും, 1416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ernakulam, coid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here