ചൈനയുടേത് കരുതി കൂട്ടിയുള്ള നീക്കം; വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം

ലഡാക്കിൽ ചൈനയുടെ അതിക്രമം കരുതിക്കൂട്ടിയുള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചൈനയുടെ നിലപാട് പുനഃപരിശോധിക്കണം. തെറ്റ് തിരുത്താൻ ചൈന തയ്യാറാകണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമാധാന നീക്കം തകർത്തത് ചൈനയാണ്. ഇത് അംഗീകരിക്കാൻ ആകില്ല. നിലപാട് തിരുത്താൻ ചൈന തയ്യാറാകാത്ത പക്ഷം ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും വിദേശകാര്യമന്ത്രാലയം വക്താക്കൾ വ്യക്തമാക്കി.
read also: അതിർത്തിയിൽ സൈനികരെ കാണാതായിട്ടില്ല; റിപ്പോർട്ട് തള്ളി കരസേന
അതിർത്തിയിലുണ്ടായ സംഘർഷത്തിനിടെ ഇന്ത്യൻ സൈനികരെ കാണാതായെന്ന റിപ്പോർട്ട് തള്ളി കരസേനയും രംഗത്തെത്തി. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് കരസേന വ്യക്തമാക്കി.
അതിർത്തിയിലുണ്ടായ സംഘർഷത്തിനിടെ സൈനികരിൽ ചിലരെ കാണാനില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു.
മലയിടുക്കിലും നദിയിലേക്കും വീണ് സൈനികരെ കാണാതായെന്നായിരുന്നു പ്രചാരണം. ഇത് വ്യാപകമായതോടെയാണ് വിശദീകരണവുമായി കരസേന രംഗത്തെത്തിയത്.
story highlights- india-china conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here