അതിർത്തിയിൽ സൈനികരെ കാണാതായിട്ടില്ല; റിപ്പോർട്ട് തള്ളി കരസേന

ലഡാക്കിൽ ചൈനയുമായുണ്ടായ സംഘർഷത്തിനിടെ ഇന്ത്യൻ സൈനികരെ കാണാതായെന്ന റിപ്പോർട്ട് തള്ളി കരസേന. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് കരസേന വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയേക്കും.
അതിർത്തിയിലുണ്ടായ സംഘർഷത്തിനിടെ സൈനികരിൽ ചിലരെ കാണാനില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നു.
മലയിടുക്കിലും നദിയിലേക്കും വീണ് സൈനികരെ കാണാതായെന്നായിരുന്നു പ്രചാരണം. ഇത് വ്യാപകമായതോടെയാണ് വിശദീകരണവുമായി കരസേന രംഗത്തെത്തിയത്.
read also: ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കി റെയിൽവേ
അതിനിടെ സൈനികരുടെ കൈവശം ആയുധങ്ങൾ ഇല്ലായിരുന്നോയെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ രംഗത്തെത്തി. അതിർത്തിയിൽ നിയമിക്കുന്ന എല്ലാ സേനയ്ക്കും ആയുധങ്ങൾ ഉണ്ടായിരിക്കും. ഗൽവാൻ വാലിയിൽ ജൂൺ 15ന് ഡ്യൂട്ടിക്കുണ്ടായിരുന്നവരുടെ പക്കലും ആയുധങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 1996ലെയും 2005ലെയും എഗ്രിമെന്റുകൾ പ്രകാരം അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ ആയുധങ്ങൾ ഉപയോഗിക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.
story highlights- india- china clash, indian army
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here