ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കി റെയിൽവേ

ലഡാക്കിലുണ്ടായ സംഘർഷത്തിന് പിന്നാലെ ചൈനീസ് കമ്പനിയുമായുള്ള കരാർ ഇന്ത്യ റദ്ദാക്കി. കാൺപൂർ-ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സെക്ഷന്റെ 417 കിലോമീറ്റർ സിഗ്നലിംഗും ടെലികോം കരാറുമാണ് റദ്ദാക്കിയിരിക്കുന്നത്.

ബീജീംഗ് നാഷണൽ റെയിൽവേ റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നൽ ഗ്രൂപ്പുമായി 2016ലാണ് 471 കോടിയുടെ കരാറിൽ ഒപ്പിട്ടത്. നാല് വർഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവർത്തനമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്.

read also: സച്ചിന്‍ മികച്ച നായകനല്ല; സ്വന്തം പ്രകടനം മാത്രമാണ് ശ്രദ്ധിച്ചത്: വിമര്‍ശനവുമായി മുന്‍ താരം മദന്‍ ലാല്‍

ഗൽവാൻ താഴ്വരയിൽ നടന്ന സംഘർഷത്തിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. ഇതിനിടയിലാണ് ചൈനീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. തക്കസമയത്ത് തിരിച്ചടി നൽമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോട് പ്രതികരിച്ചത്.

story highlights- india-china issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top