രാജ്യത്തെ കൽക്കരി ഖനികളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനത്തിനുള്ള ലേലനടപടികൾക്ക് തുടക്കമായി

രാജ്യത്തെ കൽക്കരി ഖനികളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനത്തിനുള്ള ലേലനടപടികൾക്ക് തുടക്കം കുറിച്ചു. ലോകത്തെ എറ്റവും വലിയ കയറ്റുമതി നടത്തുന്ന രാജ്യമായി ഇന്ത്യ പരിവർത്തനപ്പെടും എന്ന് പ്രധാനമന്ത്രി നടപടികൾ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. തികച്ചും ഉദാരമായ നിബന്ധനകൾക്ക് വിധേയമായാണ് കൽക്കരിലേല നടപടികൾ നടക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ആത്മ നിർഭർ ഭാരത്’ പദ്ധതിയിൽ ഉൾപ്പെടുത്തി നൂറു ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം അടക്കം അനുവദിച്ചാണ് ലേലനടപടികളിലേയ്ക്ക് സർക്കാർ കടക്കുന്നത്.

സ്വാശ്രയഭാരതത്തിനു പുതിയ പ്രതീക്ഷകളുമായി കൽക്കരിമേഖല തുറന്നു നൽകുമ്പോൾ എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു ഉദ്ഘാടനം. ഇന്ന് തുടങ്ങുന്ന ലേലം രജ്യത്തെ വ്യാവസായിക മേഖലയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പൂർണമായും വിർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നടന്ന വിപുലമായ പരിപാടിയിലാണ് കൽക്കരിഖനനവുമായി ബന്ധപ്പെട്ട നയപരിഷക്കരണ നടപടികളിലേയ്ക്ക് സർക്കാർ ചുവട് വച്ചത്. ഊർജ്ജോത്പാദക മേഖലയിൽ സ്വാശ്രയത്വം ഇതോടെ യാഥാർത്ഥ്യമാകും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പ്രവർത്തി പരിചയം ഇല്ലാത്ത പുതിയ കമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാനാകും എന്നതാണ് ഇന്ന് ആരംഭിച്ച ലേല നടപടികളിൽ പ്രധാനം. മുൻകൂറായി നൽകേണ്ട തുകയിൽ വരുത്തിയ കുറവ്, റോയൽറ്റി തുകയ്ക്കനുസൃതമായി വരുത്തിയ മാറ്റങ്ങൾ എന്നിവയുടെ സാഹചര്യത്തിൽ വൻ നിക്ഷേപം സർക്കാർ ഈ മേഖലയിൽ പ്രതീക്ഷിയ്ക്കുന്നുണ്ട്.

Story highlight: exporting  for commercial mining in the country’s coal mines has begun

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top