Advertisement

ഇന്ത്യയിലെ ആദ്യ മൊബൈൽ കൊവിഡ് പരിശോധനാ ലാബ് ഫ്‌ളാഗ് ഓഫ് ചെയ്തു

June 18, 2020
Google News 6 minutes Read
harshavardhan

രാജ്യത്തെ ആദ്യ മൊബൈൽ കൊവിഡ് പരിശോധനാ ലാബ് ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർധനാണ് ലാബ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ദിനംപ്രതി 25 ആർടി-പിസിആർ പരിശോധനകൾ, 300 എലിസ ടെസ്റ്റുകൾ എന്നിവ ഇത്തരം ലാബുകളിൽ ചെയ്യാൻ സാധിക്കും. കൂടാതെ ക്ഷയം, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങളുടെ പരിശോധനയും നടത്താവുന്നതാണ്.

Read Also: ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കി റെയിൽവേ

ആരോഗ്യ പ്രവർത്തകർക്ക് എത്താൻ കഴിയാത്ത മേഖലകളിൽ കൂടി പരിശോധന ഉറപ്പ് വരുത്താനാണ് മൊബൈൽ ലബോറട്ടറികളെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പരിശോധന നടത്താൻ കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ, ഫെബ്രുവരി മാസം ഒരു ലാബ് മാത്രമേ രാജ്യത്ത് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അത് 953 എണ്ണമായിരിക്കുന്നു. അതിൽ 699 എണ്ണം സർക്കാരിന്റെതാണെന്നും ഹർഷവർധൻ പറഞ്ഞു.

india first mobile covid test lab flag off

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here