അവശനിലയിൽ മണിക്കൂറുകളോളം; കളമശേരി മെഡിക്കൽ കോളജിൽ ലിഫ്റ്റിൽ കുടുങ്ങി നഴ്‌സ്

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ നഴ്‌സ് കുടുങ്ങിയത് മണിക്കൂറുകൾ. കൊവിഡ് വാർഡിലെ നഴ്‌സായ താഹിറയാണ് ലിഫ്റ്റിൽ കുടുങ്ങിയത്. അലാറം മുഴക്കിയിട്ടും ആരും എത്താതിരുന്നതോടെ ബോധരഹിതയായി ലിഫ്റ്റിനുള്ളിൽ വീണ നഴ്സിനെ അവശനിലയിലാണ് പുറത്തെടുത്തത്. നഴ്‌സ് പിപിഇ കിറ്റ് ധരിച്ചിരുന്നു.
read also: കൊവിഡ് പ്രതിസന്ധി; 600 ബില്യൺ ഡോളർ ചൈനയോട് നഷ്ടപരിഹാരം ആവശ്യപ്പെടണം; ഹർജി തള്ളി സുപ്രിംകോടതി
ഓപ്പറേഷൻ തീയറ്ററിലേക്ക് എക്കോ മിഷ്യനുമായാണ് നഴ്‌സ് ലിഫ്റ്റിൽ കയറിയത്. ലിഫ്റ്റിൽ മൂന്ന് ട്രോളിയും ഉണ്ടായിരുന്നു. നിൽക്കാൻ കുറച്ചുസ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. ലിഫ്റ്റ് മുകളിലേക്ക് ഉയരുന്നതിനിടെ ബ്ലോക്കാവുകയായിരുന്നു. ലിഫ്റ്റിൽ ഉറക്കെ തട്ടിയിട്ടും ആരും കേട്ടിട്ടില്ല. ഇരുട്ടിൽ തപ്പിപ്പിടിച്ച് മുക്കാൽ മണിക്കൂറോളം അലാറാം മുഴക്കിയിട്ടും ആരും അറിഞ്ഞില്ലെന്നും നഴ്‌സ് പറയുന്നു. തുടർന്ന് ബോധരഹിതയായി വീഴുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം പ്രശ്‌നം പരിഹരിച്ച ശേഷമാണ് നഴ്‌സിനെ പുറത്തിറക്കിയത്. അവശനിലയിലായതോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
story highlights- kalamassery medical college, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here