കൊവിഡ് പ്രതിസന്ധി; 600 ബില്യൺ ഡോളർ ചൈനയോട് നഷ്ടപരിഹാരം ആവശ്യപ്പെടണം; ഹർജി തള്ളി സുപ്രിംകോടതി

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രിംകോടതി തള്ളി. ഹർജി പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. നിവേദനമായി പരിഗണിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന ആവശ്യവും നിരസിച്ചു. ചൈനയിൽ നിന്ന് 600 ബില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരം തേടാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മധുര സ്വദേശി കെ കെ രമേഷാണ് കോടതിയെ സമീപിച്ചത്.
കേന്ദ്ര സർക്കാർ, സാമൂഹ്യ നീതി മന്ത്രാലയം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, നീതി ന്യായ മന്ത്രാലയം എന്നിവയോട് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കാൻ നിർദേശിക്കണമെന്നായിരുന്നു ആവശ്യം. ഇന്ത്യക്കാരെ കൊല്ലാനും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ നശിപ്പിക്കാനും ചൈന മനഃപൂർവം ജൈവായുധം ഉണ്ടാക്കി. വൈറസ് വളരെ വിനാശകാരിയാണെന്നും ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുമ്പോൾ ജനിതക വ്യതിയാനം ഉണ്ടാകുകയും പെട്ടെന്ന് വ്യാപിക്കുകയും ചെയ്യുന്നുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
Read Also: ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും; സർക്കാർ ഉത്തരവിറക്കി
കൂടാതെ അന്യസംസ്ഥാന തൊഴിലാളികൾക്കുണ്ടായ ദുരിതവും ഹർജിയിൽ വിശദീകരിക്കുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൊവിഡ് ബാധിച്ചെന്നും ഹർജിയിലുണ്ട്. കൂടാതെ നിരവധി ഗവേഷകരുടെ നിഗമനം അനുസരിച്ച് ചൈനയുടെ ജൈവായുധം ഇന്ത്യയിൽ പ്രയോഗിക്കപ്പെട്ടപ്പോഴാണ് ഈ പ്രതിസന്ധി ഉടലെടുത്തതെന്നും ഹർജിയിൽ. വുഹാനെ അല്ലാതെ വെറൊരു ചൈനീസ് നഗരത്തെയും വൈറസ് രൂക്ഷമായി ബാധിച്ചില്ല. എന്നാൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളെ ഇത് മൊത്തത്തിൽ ബാധിച്ചു. അതിനാൽ ഈ വൈറസ് വന്നത് വവ്വാലിൽ നിന്നാണെന്ന കാര്യം ഉറപ്പിക്കാനാകില്ലെന്നും ഹർജിയിലുണ്ട്.
രാജ്യത്തെ ഒരു പൗരന് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കാൻ സാധിക്കില്ല. യുഎൻ ചാപ്റ്ററിന്റെ ആര്‍ട്ടിക്കിള്‍ 93 (1) അനുസരിച്ച് ഒരു രാജ്യത്തിന് മാത്രമേ അത് കഴിയൂ.
supreme court, china, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here