മലയാള സിനിമാ നിർമാതാക്കളും തിയറ്റർ ഉടമകളും ഇന്ന് കൊച്ചയിൽ യോഗം ചേരും

മലയാള സിനിമാ നിർമാതാക്കളും തിയറ്റർ ഉടമകളും ഇന്ന് ചർച്ച നടത്തും. കൊച്ചിയിലെ നിർമാതാക്കളുടെ ആസ്ഥാന മന്ദിരത്തിലാണ് യോഗം ചേരുക. ലോക്ക് ഡൗണിനെ തുടന്നുള്ള പ്രതിസന്ധിയാണ് അജണ്ട എങ്കിലും തിയറ്റർ ഉടമകളും നിർമാതാക്കളും തമ്മിലുള്ള കുടിശിക തർക്കം തന്നെയായിരിക്കും പ്രധാന ചർച്ചാ വിഷയം.
തിയറ്റർ ഉടമകളിൽ നിന്നും ലഭിക്കാനുള്ള കുടിശിക എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ ചില നിർമാതാക്കൾ രംഗത്തുവന്നിരുന്നു. ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ കുടിശിക ആവശ്യവും പുതിയ തർക്കത്തിനിടയാക്കിയി. ഇരു കൂട്ടരും പരസ്പരം നൽകാനുള്ള കുടിശിക സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിലുണ്ടാകും. അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ തീയറ്ററുകൾ അടച്ചിട്ട് നൂറുദിവസം പിന്നിട്ടെങ്കിലും നിലവിൽ എന്ന് തുറക്കാനാകുമെന്നതിൽ വ്യക്തത ഇല്ല.
Story highlight: Malayalam film makers and theater owners will meet in Kochi today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here