Advertisement

കണ്ണൂരിൽ ഡെങ്കിപ്പനി ബാധിച്ച് ബംഗളൂരു സ്വദേശി മരിച്ചു

June 18, 2020
Google News 1 minute Read

കണ്ണൂരിൽ ഡെങ്കിപ്പനി ബാധിച്ച് മധ്യവയസ്‌കൻ മരിച്ചു. ബംഗളൂരു സ്വദേശി കുമാരൻ ആണ് മരിച്ചത്. 68 വയസായിരുന്നു. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ രണ്ട് പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. സമീപ ജില്ലയായ കാസർഗോഡും ഡെങ്കിപ്പനി പകടർന്നുപിടിക്കുകയാണ്.

read also: സച്ചിക്ക് ബ്രെയിൻ ഹൈപ്പോക്സിയ; സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ജൂൺ മാസം ഇതുവരെ 288 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 2179 ആയി. 49,674 പേർ ചികിത്സ തേടി. പകർച്ചാ വ്യാധികൾ പടരുന്ന മേഖലകളിൽ ഫോഗിംഗ് നടപടികൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക് തലത്തിൽ നോഡൽ ഓഫീസറെ നിയമിച്ച് സ്ഥിതി വിലയിരുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

story highlights- dengue fever, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here