Advertisement

കൊവിഡ് വ്യാപനം തുടർന്നാൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടും

June 18, 2020
Google News 1 minute Read
india covid cases closes to 3 lakhs

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടർന്നാൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിട്ടയേർഡ് ആയ ഡോക്ടർമാരുടെ ഉൾപ്പെടെയാണ് സേവനം തേടുക. ഇവർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് ഡ്യൂട്ടിയിലുള്ളവർ വീട്ടുകാരുമായി അകന്നു കഴിയണം. ആരോഗ്യപ്രവർത്തകർക്ക് വിശ്രമം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇളവുകളുടെ പശ്ചാത്തലത്തിൽ ജാഗ്രത കുറവുണ്ടോ എന്ന് സ്വയം പരിശോധിക്കണം. റോഡുകളിലും കടകളിലും തിരക്ക് വർധിച്ചിട്ടുണ്ട്. സോപ്പിന്റേയും സാനിറ്റൈസറിന്റേയും ഉപയോഗം കുറഞ്ഞു. ചെറിയ വീഴ്ച പോലും നിലവിലെ സഹചര്യം ഗുരുതരമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

read also: ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസ് പാലക്കാട്

അതേസമയം, സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 14, കൊല്ലം 13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, എറണാകുളം 6, തൃശൂർ 6, ഇടുക്കി 6. തിരുവനന്തപുരം 5, കോഴിക്കോട് 5, മലപ്പുറം 4, കണ്ണൂർ 4, കാസർഗോഡ് 3 എന്നിങ്ങനെയാണ് കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശത്ത് നിന്നും 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു.

story highlights- coronavirus, health workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here