ആലപ്പുഴ ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൊവിഡ്; നാല് പേര്‍ക്ക് രോഗമുക്തി

covid kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തു നിന്നും ഏഴുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. അതേസമയം ജില്ലയില്‍ നാലുപേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 100 ആയി.

മുംബൈ, ഹരിയാന, ഡല്‍ഹി, ആസാം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം ബാധിച്ചത്. കുവൈറ്റില്‍ നിന്നും എത്തിയ നാലുപേര്‍ക്കും ഷാര്‍ജ, താനെ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊവിഡ് കെയര്‍ സെന്ററുകളിലും, വീടുകളിലുമായി നീരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നാലുപേരെ ഹരിപ്പാട് ആശുപത്രിയിലും ഒന്‍പത് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേസമയം, മുംബൈയില്‍ നിന്നെത്തിയ ചമ്പക്കുളം , തകഴി, തഴക്കര സ്വദേശികളും കുവൈറ്റില്‍ നിന്നെത്തിയ മാന്നാര്‍ സ്വദേശിയും ഇന്ന് രോഗമുക്തരായി. ഇതിനുപുറമേ, കുവൈറ്റില്‍ നിന്നും എത്തി എറണാകുളത്ത് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയും രോഗമുക്തനായി. ഇതോടെ ആകെ 63 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തരായത്. നീരിക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 6484 ആയി.

 

Story Highlights:  covid19, coronavirus, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top