കൊച്ചി പ്രളയ ഫണ്ട് തട്ടിപ്പ്; പണം കണ്ടെത്താൻ കഴിയാതെ ക്രൈംബ്രാഞ്ച്

പണം കണ്ടെത്താൻ കഴിയാതെ ക്രൈംബ്രാഞ്ച്. തട്ടിയെടുത്ത 73 ലക്ഷം രൂപ എവിടെയെന്ന് പറയാൻ പ്രതി തയാറാകുന്നില്ല. പണം കണ്ടെത്താനായി കളക്ട്രേറ്റ് ജീവനക്കാരുടെ വീടുകളിൽ പരിശോധന തുടരുന്നു.

കാക്കനാട് കളക്ട്രേറ്റിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പണം കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം വലയുകയാണ്. തട്ടിയെടുത്ത 73 ലക്ഷം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് പറയാൻ പ്രതി വിഷ്ണുപ്രസാദ് തയാറാകുന്നില്ല. കേസിൽ കൂടുതൽ കളക്ട്രേറ്റ് ജീവനക്കാർക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചെങ്കിലും വിഷ്ണു പ്രസാദ് ഒഴികെ ഇതുവരേയും മറ്റാരേയും പ്രതിചേർത്തിട്ടുമില്ല. പണവും, നിർണായക രേഖകളും കണ്ടെത്താൻ കളക്ട്രേറ്റ് ജീവനക്കാരുടെ വീട്ടിൽ ഇപ്പോഴും പരിശോധന തുടരുകയാണ്.

അതേസമയം, തട്ടിയെടുത്ത തുക ബാങ്കിൽ നിക്ഷേപിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. പ്രതി വിഷ്ണുപ്രസാദ് സഹകരിക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യകേസിലെ മുഖ്യപ്രതിയും രു ശാ നേതാവുമായ അൻവറും ഭാര്യ ഖൗലത്തും ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവും. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാവാൻ ഇവർക്ക് കോടതി അനുവദിച്ച കാലാവധി നാളെ അവസാനിക്കും.

Story highlight: kochi Flood Fund Scam Crime branch unable to find money

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top