കട്ടപ്പനയില്‍ പഴം-പച്ചക്കറി വ്യാപാരിക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്; കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

covid19: Containment Zones announced in Kattappana

കട്ടപ്പനയില്‍ പഴം-പച്ചക്കറി വ്യാപാരിക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കട്ടപ്പന നഗരസഭയിലെ എട്ടാം വാര്‍ഡ്, മാര്‍ക്കറ്റ്, കെഎസ് ആര്‍ടിസി ജംഗ്ഷന്‍, വെട്ടിക്കുഴിക്കവല റോഡ് എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കട്ടപ്പന നഗരസഭയിലെ എട്ടാം വാര്‍ഡ് പൂര്‍ണമായും 17-ാം വാര്‍ഡിലെ കട്ടപ്പന മാര്‍ക്കറ്റ് പൂര്‍ണമായും കട്ടപ്പന കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നും വെട്ടിക്കുഴിക്കവല റോഡും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

 

Story Highlights: covid19: Containment Zones announced in Kattappana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top