പ്രവാസികളുടെ കൊവിഡ് ടെസ്റ്റ്; തിയതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിയ ഇളവു വരുത്തി

മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ തിയതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിയ ഇളവു വരുത്തി. 24 വരെ വരുന്നവര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമല്ല. 25 മുതല്‍ വരുന്നവര്‍ പരിശോധനയ്ക്ക് വിധേരായാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
വിദേശത്തു നിന്നും വരുന്നവര്‍ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാകണമെന്ന നിബന്ധന നടപ്പാക്കുന്നത് ജൂണ്‍ 24 വരെ നീട്ടി. ജൂണ്‍ 25 മുതല്‍ എത്തുന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണം. ജൂണ്‍ 20 മുതല്‍ ടെസ്റ്റ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രവാസികളില്‍ നിന്നുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നേരിയ ഇളവ് വരുത്തിയത്. കൊവിഡ് നെഗറ്റീവ് ആയവരേയും പോസിറ്റീവ് ആയവരേയും വെവ്വേറെ കൊണ്ടുവരാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത്.
പരിശോധനയ്ക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തിയതി നീട്ടിയതെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കവോന്‍ അറിയിച്ചു. ഈ സമയത്തിനകം ടെസ്റ്റ് നടത്താനുള്ള ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകള്‍ വിവിധ രാജ്യങ്ങളില്‍ എത്തിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.\
Story Highlights: covid test of expatriates; state government relaxed the date
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here