Advertisement

മലപ്പുറത്ത് കൊവിഡ് പരിശോധനാഫലം ലഭിക്കാതിരുന്ന ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വന്നു; ട്വന്റിഫോർ ഇംപാക്ട്

June 19, 2020
Google News 2 minutes Read

മലപ്പുറത്ത് കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം ഫലം ലഭിക്കാതിരുന്ന ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വന്നു. ടെസ്റ്റിന് നൽകി 6 ദിവസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരുടെ ഫലം ലഭിക്കാത്തത് ജില്ലയിലെ ഫയർ ഫോഴ്‌സ് സംവിധാനത്തെ പ്രതിസന്ധിയിലാക്കിയ വാർത്ത ട്വന്റിഫോർ നൽകിയതിനെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പ് ഇടപെടുകയായിരുന്നു. റിസൾട്ട് ലഭിച്ച എല്ലാവരുടെയും പരിശോധന ഫലവും നെഗറ്റീവ് ആണ്.

പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ഈ മാസം 12 ന് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തോട് സമ്പർക്കം പുലർത്തിയ ജില്ലാ അഗ്‌നിശമന സേനാ മേധാവി, ജില്ലയിലെ 8 സ്റ്റേഷൻ ഓഫീസർമാർ, അസിസ്റ്റന്റ് ഓഫീസർമാർ, പെരിന്തൽമണ്ണ സ്റ്റേഷനിലെ മറ്റ് ജീവനക്കാർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ ഉൾപ്പടെ 50 ൽ അധികം പേരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. അടുത്ത ദിവസം തന്നെ ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി നൽകുകയും ചെയ്തു.

എന്നാൽ, 6 ദിവസം കഴിഞ്ഞും ഫലം പുറത്ത് വന്നില്ല. നിലവിൽ കോഴിക്കോട് ജില്ലയുടെ കൂടെ ചുമതലയുള്ള ജില്ലാ ഫായർ ഫോഴ്‌സ് മേധാവിയും സ്റ്റേഷൻ ഓഫീസർമാരും നിരീക്ഷണത്തിൽ തുടർന്നതോടെ ജില്ലയിലെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലായി. യൂണിറ്റ് മേധാവികൾ നിരീക്ഷണത്തിൽ ആയതോടെ ഇവരോട് ഇടപഴകിയ ജില്ലയിലെ മിക്ക ഫയർ ഉദ്യോഗസ്ഥരും ഓഫീസിൽ തുടരേണ്ട സാഹചര്യമായിരുന്നു. ജില്ലയിലെ കാലവർഷ  കെടുതിയെ
നേരിടുന്നതിനായി രൂപീകരിച്ച കമ്മിറ്റികളുടെ പ്ലാനിംഗ് സെക്ഷൻ തലവന്മാർ നിരീക്ഷണത്തിൽ ഉള്ള യൂണിറ്റ് മേധാവിമാർ ആയിരുന്നു. ഇതോടെ ജില്ലയിലെ പ്രളയ മുന്നൊരുക്കവും പ്രതിസന്ധിയിലായി. ഫയർ ഫോഴ്സിന്റെ സ്തംഭനാവസ്ഥ ട്വന്റിഫോർ റിപ്പോർട്ട് ചെയ്തതോടെ ജില്ലാ ആരോഗ്യ വകുപ്പ് ഇടപെടുകയും നിരീക്ഷണത്തിൽ ഉളള ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരികയും ചെയ്തു. എല്ലാവരുടെ ഫലവും നെഗറ്റീവ് ആയത് ജില്ലക്ക് ഏറെ ആശ്വാസവുമായി.

Story highlight: Fire Force staff Of Malapuram covid test Result Twentyfour Impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here